വയനാട്.മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലീം ലീഗ് ഏറ്റെടുത്ത പതിനൊന്നരയേക്കര്‍ ഭൂമി തോട്ടം പരിധിയില്‍ ഉള്‍പ്പെടില്ലെന്ന് ആവര്‍ത്തിച്ച് നേതാക്കള്‍. ഇവിടെ വേഗത്തില്‍തന്നെ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങുമെന്നും നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെടി ജലീല്‍ ഗുരുതര ആരോപണമാണ് ലീഗ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. ജലീല്‍ കീടബാധപോലെയാണ് എന്ന് നേതാക്കള്‍ പരിഹസിച്ചപ്പോള്‍ സമുദായത്തെ വഞ്ചിച്ചാല്‍ അതിനെ നശിപ്പിക്കുന്ന കീടബാധയാകാന്‍ മടിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീല്‍ മറുപടിയും നല്‍കി
തൃക്കൈപറ്റയിൽ മുസ്ലിം ലീഗ് ഏറ്റെടുത്ത പതിനൊന്നര ഏക്കർ ഭൂമി തോട്ടം പരിധിയിൽ ഉൾപ്പെടുന്നതാണെന്നാണ് സ്ഥല ഉടമകളിൽ ഒരാൾ താലൂക്ക് ലാൻഡ് ബോർഡിൽ മൊഴി നൽകിയത്. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് ഭൂമിയുടെ തരം മാറ്റം സ്ഥിരീകരിക്കുന്നു. ഇത് വിവാദമായതോടെയാണ് മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ രംഗത്ത് വന്നത്.
ഇന്നലെ കെടി ജലീല്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കെടി ജലീലിനെ കീടബാധയെന്ന് ഉപമിച്ച നേതാക്കള്‍ ദുരന്തസമയം ഒരു സഹായത്തിനും തയാറായില്ലെന്നും ആരോപണമുന്നയിച്ചു
സമുദായത്തിൻ്റെ മറവിൽ പാവങ്ങളെ മുസ്ലിംലീഗ് പച്ചക്ക് പറ്റിക്കുമ്പോൾ അതിനെ നശിപ്പിക്കുന്ന കീടബാധയായി മാറാൻ യാതൊരു മടിയുമില്ല എന്നായിരുന്നു കെടി ജലീലിന്‍റെ മറുപടി. പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മകളുടെ വിവാഹാഘോഷം വേണ്ടെന്നു വെച്ച് 5 ലക്ഷം രൂപ സംഭാവന നൽകിയ വ്യക്തിയെ കുറിച്ചാണ് ലീഗ് നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത് എന്നും ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സർക്കാർ പദ്ധതിയുടെ ഭാഗമാകുകയാണ് ദുരന്തബാധിതര്‍ ചെയ്യേണ്ടതെന്നും ജലീല്‍ ആവര്‍ത്തിച്ചു






































