മൊബൈൽ ഫോണിന്റെ ലോക്ക് തുറന്നു കൊടുക്കാതെ പി കെ ബുജൈര്‍,അടുത്ത വഴിതേടി പൊലീസ്

Advertisement

കോഴിക്കോട്. മൊബൈൽ ഫോണിന്റെ ലോക്ക് തുറന്നു കൊടുക്കാത്തതിനാൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറുമായി ബന്ധപ്പെട്ട കൂടുതൽ ലഹരി ഇടപാട് കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ്.

ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയാൻ ഫോൺ റീജിയണൽ ഫോറൻസിക് ലാബിൽ അയച്ചു പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കോഴിക്കോട് കുന്ദമംഗലം ചൂലാംവയൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് P K ബുജൈറിനെ പൊലീസ് പിടികൂടിയത്.
ലഹരി വിൽപ്പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെ വാഹനം പരിശോധനയ്ക്കിടെ പ്രകോപിതനായ ബുജൈർ സിവിൽ പൊലീസ് ഓഫീസർ അജീഷിനെ മർദിച്ചു. പൊലീസിനെ ആക്രമിച്ചതിലും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. പി കെ ബുജൈറും കഞ്ചാവുകേസിലെ പ്രതി റിയാസും തമ്മിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകൾ റിയാസിന്റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ബുജൈറിന്റെ വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതിയുന്ന കടലാസും അനുബന്ധ സാമഗ്രികളും പിടികൂടി. എന്നാൽ, പാസ്വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത് ഫോൺ പി.കെ ബുജൈർ അന്വേഷണ സംഘത്തിന് തുറന്നു നൽകിയില്ല. അതിനാൽ ലഹരി ഇടപാടുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫോൺ റീജിയണൽ ഫോറൻസിക് ലാബിൽ അയച്ചു പരിശോധിക്കാനാണ് പൊലീസ് തീരുമാനം. റിയാസുമായി ബുജൈർ നടത്തിയ ചാറ്റുകൾ ഒറ്റത്തവണ മാത്രം കാണുന്ന തരത്തിലുള്ളതായതിനാൽ അവയും വീണ്ടെടുക്കാൻ ഈ പരിശോധനയിലൂടെ സാധിക്കും. അതേസമയം പ്രതി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement