ഇതു സിപിഐയോ നായര്‍കരയോഗമോ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ജാതി വിവാദം

Advertisement

തിരുവനന്തപുരം.ജില്ലാ സമ്മേളനത്തിന് വേദി ഉണരുമ്പോള്‍ സി പിഐ തിരുവനന്തപുരം ജില്ലാ ഘടകത്തിൽ ജാതി വിവാദം. പാർട്ടിയുടെയും സർക്കാരിൻെറയും പദവികളിലേക്ക്
ഈഴവരേയും ദളിത് വിഭാഗങ്ങളേയും പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം.സാമുദായിക സംതുലനം പാലിച്ചില്ലെങ്കിൽ സിപിഐ കരയോഗം കമ്മിറ്റി ആയി മാറുമെന്നും ആരോപണം ഉന്നയിച്ച് കൊണ്ട് പ്രചരിക്കുന്ന ലഘുലേഖയിലെ പരിഹാസം

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറയായി കണക്കാക്കുന്ന അടിസ്ഥാന വിഭാഗങ്ങളെ സ്ഥാനമാനങ്ങളിൽ നിന്ന് ആട്ടിയകറ്റിക്കൊണ്ട്
പാർട്ടിയിൽ നായർ വാഴ്ചയാണെന്നാണ് CPI ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന ലഘുലേഖയിലെ ആക്ഷേപം.65 അംഗങ്ങളുളള CPI തിരുവനന്തപുരം ജില്ലാ കൌൺസിലിലെ 35 അംഗങ്ങളും നായർ സമുദായത്തിൽ നിന്നുളളവരാണെന്നാണ്
ലഘുലേഖയിൽ പറയുന്നത്.ജില്ലാ കൌൺസിലിലെ ഈഴവ പ്രാതിനിധ്യം 10ൽ താഴെ മാത്രം.ജില്ലാഎക്സിക്യൂട്ടിവിലും നായർ മേധാവിത്വമാണെന്ന് ലഘുലേഖ ആരോപിക്കുന്നു.18 അംഗ ജില്ലാ ഏക്സിക്യൂട്ടിവിലെ 11 പേരും നായന്മാരണത്രേ.
ജില്ലയിൽ നിന്നുള്ള സംസ്ഥാന കൌൺസിൽ അംഗങ്ങളിലും 11 പേർ നായർ സമുദായത്തിൽ നിന്നുളളവരാണ്.സർക്കാർ പദവികളും നായർ
വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ടോയെന്നും ലഘുലേഖ ചോദിക്കുന്നു. ജില്ലയിൽ നിന്നുള്ള മന്ത്രി. അഡിഷണൽ അഡ്വക്കേറ്റ് ജനറൽ,PSCഅംഗം, കർഷക കടാശ്വാസ കമ്മിഷൻ,വനിതാ കമ്മിഷൻ മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങൾ എല്ലാം
നായന്മാരാണ്.ഇതിലെല്ലാം ഉപരിയായി പാർട്ടി ജില്ലാ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും
നായർ സമുദായക്കാരാണെന്ന് ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.ഈഴവ വിഭാഗത്തിൽ നിന്നുളള
സി.ദിവാകരനേയും കെ.പി ശങ്കരദാസിനേയും വെട്ടി മൂലയ്ക്കിരുത്തിയെന്നും ലഘുലേഖയിൽ
ആക്ഷേപമുണ്ട്. ജില്ലയിൽ പാർട്ടി കെട്ടിപ്പടുത്തതും ത്യാഗങ്ങൾ സഹിച്ചതും ഈഴവ സമുദായമാണ്. നായർ സമുദായത്തിന് ഇതിൽ എന്തു പങ്കാണുള്ളതെന്നും ലഘുലേഖ ചോദിക്കുന്നു. എന്തായാലും പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൽ നായർ ആധിപത്യമാണെന്ന
ആക്ഷേപം ഇന്നു മുതൽ ആരംഭിക്കുന്ന ജില്ലാ സമ്മേളനത്തിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്

Advertisement