മലപ്പുറം.വെയ്റ്റ് ലിഫ്റ്റിങ് പരിശീലകനെതിരെ പീഡന പരാതി. സ്പോർട്സ് കൗൺസിലിൻ്റെ മലപ്പുറത്തെ പരിശീലകൻ
മുഹമ്മദ് നിഷാകിനെതിരെ തേഞ്ഞിപ്പലം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പതിനെട്ടു വയസ്സിന് താഴെയുള്ള പെൺകുട്ടികളാണ് ഇരയായത്. പീഡന വിവരം പുറത്തു പറഞ്ഞാൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷനിൽ ആണ് ആദ്യം പരാതി നൽകിയത് തുടർന്ന് സിഡബ്ല്യുസി യിലേയ്ക്ക് കൈമാറുകയായിരുന്നു.






































