കണ്ണൂര്‍ . പെരിങ്ങത്തൂരില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം. കണ്‍സെഷന്‍ അനുവദിക്കാതെ വിദ്യാര്‍ഥിയെ ബസില്‍ നിന്ന് തള്ളിയിട്ടുവെന്ന് ആരോപിച്ചാണ് അഞ്ചംഗസംഘം കണ്ടക്ടര്‍ വിഷ്ണുവിനെ തല്ലിച്ചതച്ചത്. വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടെന്ന ആരോപണം ശരിയല്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു. മർദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു
തൊട്ടില്‍പാലത്ത് നിന്ന് തലശേരിയിലേക്ക് പോവുന്ന ജഗന്നാഥ് ബസില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർത്ഥിയായ യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. യാത്ര പാസില്ലെന്ന് പറഞ്ഞ് യുവതിയെ കണ്ടക്ടര്‍ വിഷ്ണു ബസില്‍ നിന്ന് തള്ളിയിട്ടു, ഭാര്യയുടെ ഫോണ്‍ നശിപ്പിച്ചു. ഇതാണ് ആരോപണം
യാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചിട്ടും മര്‍ദനം നിര്‍ത്തിയില്ല. പാസില്ലാതെ യാത്ര ചെയ്യാനാകില്ല എന്ന് പറഞ്ഞിരുന്നു, എന്നാൽ യുവതിയെ തള്ളിയിട്ടെന്ന ആരോപണം തെറ്റാണെന്ന് മർദനമേറ്റ വിഷ്ണു.
മൂക്കിനും അടിവയറ്റിലും പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്.
അക്രമികളെ ഉടൻ പിടികൂടിയില്ലെങ്കിൽ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബസ് ജീവനക്കാരുടെ തീരുമാനം






































