രാസ ലഹരി വേട്ട മൂന്നുപേർ അറസ്റ്റിൽ

Advertisement

കോട്ടയം. രാസ ലഹരി വേട്ട മൂന്നുപേർ അറസ്റ്റിൽ. ഈരാറ്റുപേട്ടയിൽ രണ്ടും, മണർകാട് നിന്നും ഒരാളെയുമാണ് പിടിയിലായത്. നിരോധിത രാസ ലഹരിയായ MDMA യുമായിട്ടാണ് ഇവർ പിടിയിലായത് അറസ്റ്റ് ചെയ്തിട്ടുള്ളത്. മലപ്പുറം സ്വദേശി ഷഹാസാണ് മണർകാട് നിന്നും പിടിയിലായത്. മണർകാട് ഹോട്ടലിൽ വില്പനയ്ക്ക് കൊണ്ടുവന്ന 13 ഗ്രാം MDMA ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇരാറ്റുപേട്ടയിൽ വിൽപ്പനയ്ക്ക് കാറിൽ കൊണ്ടുവന്ന നാല് ഗ്രാം MDMA ആണ് പിടിച്ചത്. ഈരാറ്റുപേട്ട സ്വദേശികളായ സഹിൽ , യാസിൻ എന്നിവരാണ് പിടിയിലായത്.

Advertisement