കാസർഗോഡ്. കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. 14 വയസ്സുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്. വയറുവേദന രൂക്ഷമായതോടെ ഉമ്മയ്ക്കൊപ്പം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പ്രസവത്തിനു ശേഷം ഡോക്ടർമാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചത് ആരെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ആരോഗ്യനില മോശമായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ മൊഴിയെടുത്താൽ മാത്രമേ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയുള്ളൂ. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന് സംശയമുള്ള പ്രതിയാണോ പീഡനം നടത്തിയത് എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാവിനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും.






































