പെരുമ്പാവൂര്‍.വിൽപ്പനയ്ക്കായി കൊണ്ടുവന്ന 10 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളടക്കം നാലുപേർ പെരുമ്പാവൂരിൽ പിടിയിൽ . ഒഡീഷ കണ്ടമാൽ സ്വദേശികളായ സീതാറാം ഡിഗൽ, പോള ഡിഗൽ, ജിമി ഡിഗൽ , രഞ്ജിത ഡിഗൽ എന്നിവരാണ് പിടിയിലായത് . പ്രതികളുടെ കൈവശം ഉണ്ടായിരുന്ന രണ്ട് ബാഗുകളിൽ 10 ചെറിയ പൊതികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്.പ്രതികൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.