പന്തളം. മുളമ്പുഴയിൽ കത്തികൊണ്ട് സ്വയം കുത്തിയാളിനെ അടൂർ ആശുപത്രിയിലേക്ക് കൊണ്ടു പോയ ആംബുലൻസ് മറഞ്ഞു.അടൂർ ഹൈസ്കൂളിന് സമീപമാണ് സംഭവം. മുളമ്പുഴ മാലെത്ത് ശ്രീകാന്ത്(40) ആണ് മദ്യപിച്ചു സ്വയം കുത്തിയത്.അപകടത്തിൽ ആംബുലൻസ് ഡ്രൈവർ, രോഗിയുടെ സഹായി എന്നിവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ രോഗിയുടെ സഹായി എന്നിവരെ കോട്ടയംമെഡിക്കൽ കോളേജിലേക്ക്മാറ്റി