കൊച്ചി.പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു സർക്കാർ ഉത്തരവ്.എറണാകുളം കളക്ടറേറ്റിലെ ക്ലാർക്ക് വിഷ്ണുപ്രസാദിനെ സർവീസിൽ നിന്നും നീക്കം ചെയ്താണ് ഉത്തരവ് പുറത്തിറങ്ങിയത്.2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തിലെ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി.73.13 ലക്ഷം രൂപയുടെ തിരിമറിയായിരുന്നു നടന്നത്.