കഴക്കൂട്ടത്ത് 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ദേബരഥ സർക്കാർ (32] ആണ് കഴക്കൂട്ടം എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചേങ്കോട്ടുകോണം തുണ്ടത്തിലിന് സമീപം ഇയാൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് 10 കിലോ കഞ്ചാവ് കണ്ടെടുത്തത്. അടുത്തിടെയാണ് ഇയാൾ ഇവിടെ താമസം എത്തിയത്
രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി കഴക്കൂട്ടം എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പശ്ചിമ ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വില്പന നടത്തിവരികയായിരുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കാത്തതിനാൽ ഇയാൾ പലപ്പോഴും പിടിയിലാകാറില്ലായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും