തിരുവനന്തപുരം.കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറിൽ നിന്ന് ദുരനുഭവം ഉണ്ടായെന്ന സംവിധായിക കുഞ്ഞില മസിലാമണിയുടെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിർദേശിച്ചു.യാത്രക്ക് കൂടുതൽ പണം ആവശ്യപ്പെട്ട ഡ്രൈവർ ഫോൺ പിടിച്ച് വാങ്ങാൻ ശ്രമിച്ചെന്നും തന്നെ വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീ,ണിപ്പെടുത്തിയെന്നുമാണ് കുഞ്ഞിലയുടെ പരാതി
ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് സംഭവം.കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്ന് തൊണ്ടയാട്ടെ വീട്ടിലേക്ക് 120 രൂപ യാത്രാക്കൂലി പറഞ്ഞുറപ്പിച്ചാണ് കുഞ്ഞില ഓട്ടോയിൽ കയറിയത്.എന്നാൽ വീട്ടിലെത്തിയ തന്നൊട് കൂടുതൽ പണം ആവശ്യപ്പെട്ടെന്നും തന്റെ ഫോൺ പിടിച്ചുവയ്ക്കാൻ ശ്രമിച്ചെന്നുമാണ് കുഞ്ഞിലയുടെ പരാതി
..മുൻപും സമാനഅനുഭവമുണ്ടായെന്നും കുഞ്ഞില പറയുന്നു.ഗതാഗതമന്ത്രിയ്ക്ക് കുഞ്ഞില ഫേയ്സ്ബുക്കിലൂടെ നൽകിയ പരാതിക്ക് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്