കോതമംഗലം നഗരസഭ കൗൺസിലറായ സിപിഎം നേതാവിനെതിരെ പോക്സോ കേസ്

256
Advertisement

എറണാകുളം. കോതമംഗലം നഗരസഭ കൗൺസിലർക്കെതിരെ പോക്സോ കേസ്. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും സിപിഐഎം കൗൺസിലറുമായ കെ വി തോമസിനെതിരെയാണ് പരാതി. വിദ്യാർത്ഥിയായ പെൺകുട്ടിയെ പലയിടങ്ങളിൽ വച്ച് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നും കയറിപ്പിടിച്ചു എന്നും പരാതിയിൽ പറയുന്നു. അതിജീവിത നേരിട്ട് നൽകിയ പരാതിയിൽ കോതമംഗലം പോലീസ് കേസെടുത്തു. ലൈംഗികബന്ധത്തിന് നിർബന്ധിക്കുക സമ്മതമില്ലാതെ സ്പർശിക്കുക പിന്തുടർന്ന് ശല്യം ചെയ്യുക തുടങ്ങിയ വകുപ്പുകളും പോക്സോ നിയമപ്രകാരവുമാണ് കേസ്. പ്രതിയായ കെ വി തോമസിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ ചെയ്തു

പോക്സോ കേസിൽ പ്രതിയായ കോതമംഗലം നഗരസഭ കൗസിലർ കെ വി തോമസിനെ സിപിഐഎം പുറത്താക്കി.പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഐഎം കോതമംഗലം ഏരിയ കമ്മിറ്റി. കൗൺസിലർ സ്ഥാനം രാജിവയ്ക്കാനും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു

Advertisement