കാസര്‍ഗോഡ്.പതിനേഴുകാരനായ സ്ക്കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ വൈദികനെതിരെ ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപെടുവിച്ചു. അതിരുമാവ് മുൻ ഇടവക വികാരി ഫാ. പോൾ തട്ടു പറമ്പലിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്. സ്ക്കൂളിൽ നടന്ന കൗൺസിലിംഗിലാണ് വിദ്യാർഥി ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്നാണ് കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. 2024 മേയ് 15 മുതൽ ആഗസ്ത് 13 വരെയുള്ള കാലത്ത് പീഡിപ്പിച്ചുവെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വൈദികൻ ഒളിവിൽ പോയതിനെ തുടർന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
Home News Breaking News സ്ക്കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ വൈദികനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ്