നവോദയ സ്കൂളിൽ‌ വിദ്യാർഥിനി മരിച്ച നിലയിൽ; മൃതദേഹം ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ

146
Advertisement

ആലപ്പുഴ: ചെന്നിത്തല നവോദയ സ്കൂളിൽ പെൺകുട്ടി മരിച്ച നിലയിൽ. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനി എസ്. നേഹയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. മാന്നാർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.

നേഹ ഇന്നലെ സ്കൂളിൽ ബാസ്കറ്റ് ബോൾ കളിക്കാൻ സജീവമായി ഉണ്ടായിരുന്നതാണെന്നും മരണകാരണം അറിയില്ലെന്നും സ്കൂളിലെ ഒരു അധ്യാപകൻ പറഞ്ഞു. ഇന്നലെ രാത്രി സ്കൂളിൽ‌ നൃത്ത മത്സരമുണ്ടായിരുന്നു. പരിപാടി കഴിഞ്ഞ് മേക്കപ്പ് മാറ്റുമ്പോൾ‌ അടക്കം നേഹ സന്തോഷവതിയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞതായും അധ്യാപകൻ പറഞ്ഞു.

Advertisement