കുറുമശ്ശേരിയിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിയിലോ

214
Advertisement

കൊച്ചി. എറണാകുളം കുറുമശ്ശേരിയിൽ  ഗൃഹനാഥൻ ആത്മഹത്യ ചെയ്തത് കേരള ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നെന്നു കുടുംബത്തിന്റെ ആരോപണം. മരിച്ച മധു മോഹനന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ബാങ്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം.

ഇന്നലെയാണ് മധു മോഹനൻ ആത്മഹത്യ ചെയ്തത്. 46 വയസ്സായിരുന്നു. വീടുപണി പൂർത്തിയാക്കാൻ വേണ്ടി  കേരള ബാങ്കിന്റെ ആലുവ കുറുമശ്ശേരിലുള്ള ബ്രാഞ്ചിൽ നിന്ന് 21 ലക്ഷം രൂപയാണ് വയ്പ്പ എടുത്തിരുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന മധു ഏറെക്കാലം ലോൺ കൃത്യമായി അടച്ചിരുന്നു. എന്നാൽ കൊറോണയ്ക്ക് ശേഷം ലോൺ അടയ്ക്കാൻ കഴിയാതെ വന്നു. പിന്നീട് 37 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന്  ബാങ്ക് ആവശ്യപ്പെട്ടുവെന്ന് കുടുംബം


ലോൺ തിരിച്ചടയ്ക്കാൻ ബാങ്ക് നിരന്തരമായി സമ്മർദം ചെലുത്തിയത്തോടെയാണ് ആത്മഹത്യ എന്ന് കുടുംബത്തിന്റെ  ആരോപണം. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യമുയരുകയാണ്. സംസ്ക്കാരം ഇന്ന് ആലുവ സെമിനാരി പടിയിലെ എൻഎസ്എസ് ശ്മശാനത്തിൽ നടന്നു.

Advertisement