കോന്നി ക്വോറി അപകടം: തിരച്ചിൽ തുടരുന്നതിനിടെ കനത്ത മഴ, തിരച്ചിൽ വൈകാൻ സാധ്യത

408
Advertisement

പത്തനംതിട്ട: പയ്യനാമൺ ക്വോറി അപകടത്തിൽ കാണാതായ പാറ പൊട്ടിക്കുന്ന യന്ത്രത്തിൻ്റെ ഡ്രൈവർ അജയ്കുമായ് റായ് (38)ക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെ കനത്ത മഴ. ഇതോടെ
തിരച്ചിൽ വൈകാൻ സാധ്യതയേറി. ഇന്നലെ വൈകിട്ട് 3.30നായിരുന്നു പയ്യനാമൺ അടുകാട് ചെങ്കുളം പാറമടയിൽ പാറ ഇടിഞ്ഞ് വീണത്. അതിഥി തൊഴിലാളിയായ ഒഡീഷ കാൺധമാൽ ജില്ലയിലെ പേട്ടപാങ്ക ലു ഹുറിംഗിയ മഹാദേബ് പ്രധാൻ ( 51) ൻ്റെ മൃതദേഹം ഇന്നലെ കണ്ടടുത്തിരുന്നു.പാറ പൊട്ടിക്കുന്ന യന്ത്രത്തിൻ്റെ മുകളിലേക്ക് കൂറ്റൻ പാറയും മണ്ണും ഇളകി വീഴുകയായിരുന്നു. രക്ഷാപ്രവർത്തനം ദുഷ്ക്കരമായ സാഹചര്യത്തിൽ മറ്റൊരു യന്ത്രം ഉപയോഗിച്ച് പാറ പൊട്ടിച്ച ശേഷമായിരുന്നു അഗ്നി രക്ഷാ സേനയ്ക്ക് എത്താനായത്.ഇന്ന് രാവിലെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ അപകടസ്ഥലത്തെത്തി തിരിച്ചിന് മേൽനോട്ടം വഹിക്കുന്നു.
പയ്യനാമൺ ക്വോറി ദുരന്തത്തിൽ മൈനിംഗ് ആൻറ് ജിയോളജി വകുപ്പിനോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി പത്തനംതിട്ട ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു

Advertisement