കൊച്ചി. നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം.മൊബൈൽ നമ്പർ ചോദിച്ചിട്ട് നൽകാത്തതിനാണ് ആക്രമണം ഉണ്ടായത്. തടയാൻ എത്തിയ യുവതിയുടെ സുഹൃത്തുക്കളെ ഏഴംഗസംഘം മർദ്ദിച്ചു. കലൂർ കൈപ്പള്ളിയിൽ ആണ് സംഭവം. അക്രമത്തിൽ യുവതിയുടെ സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റു. കൊല്ലം സ്വദേശിയായ യുവതിക്ക് നേരെയാണ് അക്രമം ഉണ്ടായത്






































