തിരുവനന്തപുരം നെയ്യാറിൽ കെ എസ് ആർ റ്റി സി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

382
Advertisement

തിരുവനന്തപുരം: നെയ്യാറിൽ കെ എസ് ആർറ്റിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. രാവിലെ 7.50തോടെയായിരുന്നു അപകടം. നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ വഴി കാട്ടാക്കായ്ക്ക് വന്ന ബസുമാണ് കൂട്ടി യിടിച്ചത്. ഡ്രൈവർമാർ ഇരിക്കുന്ന ഭാഗങ്ങൾ പര ശ്പരം ഇടിച്ച് കയറുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്തിരുന്നവർക്കാണ് പരിക്ക്. ഓർഡിനറി ബസിലെ ഡ്രൈവർ സീറ്റിൽ കുടുങ്ങിക്കിടക്കുകയാണ്. ഇദ്ദേഹത്തെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

Advertisement