തൃശൂര്‍. കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരൻ പിടിയിൽ. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സിപിഒ സജീഷ് ആണ് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. വാഹനാപകടവുമായി ബന്ധപ്പെട്ട രേഖ കൈമാറാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്
മുൻപ് നടന്ന ഒരു അപകടത്തെ സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ പണച്ചെലവ് ഉണ്ടെന്നു പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ പെരുമാറ്റവും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പരാതിക്കാരൻ. സഹികെട്ടപ്പോൾ വിജിലൻസിന് സമീപിച്ചു
വിജിലൻസ് നൽകിയ ഫിനോൽഫ്തലിൻ പുരട്ടിയ പണവുമായി യേശുദാസ് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ
എത്തി പണം കൈമാറുന്നതിന് ഇടയിലാണ് വിജിലൻസ് സജീഷിനെ കയ്യോടെ പിടികൂടിയത്