ആശിർ നന്ദയുടെ ആത്മഹത്യയിൽ അധ്യാപകരെ പ്രതിചേർക്കാൻ നിയമപദേശം തേടി പോലീസ്

68
Advertisement

പാലക്കാട്. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ആശിർ നന്ദയുടെ ആത്മഹത്യയിൽ അധ്യാപകരെ പ്രതിചേർക്കാൻ നിയമപദേശം തേടി പോലീസ് . ആത്മഹത്യാക്കുറിപ്പിൽ പേരുള്ള അധ്യാപകരെ പ്രതി ചേർക്കുന്നതിലാണ് അവ്യക്തത . അധ്യാപകരെ കൊല്ലണം എന്നതല്ലാതെ തൻറെ മരണത്തിന് ഉത്തരവാദി അധ്യാപകരാണ് എന്ന് ആത്മഹത്യയിൽ പറയുന്നില്ല എന്നാണ് പോലീസ് വാദം.

മറ്റൊരു കുട്ടിയുടെ ബാഗിൽ നിന്നും ആണ് ശ്രീകൃഷ്ണപുരം സെൻറ് ഡൊമനിക് സ്കൂളിലെ
ഒമ്പതാം ക്ലാസുകാരി ആശിർ നന്ദയുടെ ആത്മഹത്യാക്കുറിപ്പ് കിട്ടിയത്.
കയ്യക്ഷരം ആശിർ നന്ദയുടെ തന്നെയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട് പക്ഷേ ചില അധ്യാപകരുടെ പേരുകൾ കുറിപ്പിൽ പറയുന്നുണ്ട് എങ്കിലും അവർ കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കുട്ടി എഴുതിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ചില അധ്യാപകരുടെ പേരുകൾ പറഞ്ഞു ഇവരെ കൊല്ലണം എന്ന് എഴുതിയ കുറിപ്പാണ് ലഭിച്ചിരിക്കുന്നത് എന്നാൽ അതിൻറെ അവസാന വരിയായി ലോകത്ത് നിന്ന് പോകുന്നു എന്ന് ആശിർ നന്ദ എഴുതിവച്ചിട്ടുണ്ട്. അധ്യാപകരെ പ്രതിചേർക്കണമോ എന്ന കാര്യത്തിൽ പോലീസ് നിയമദേശം തേടി . ഇത് ലഭിച്ചശേഷം ആയിരിക്കും തുടർനടപടികൾ –

Advertisement