വയനാട്. കാരാപ്പുഴ നെല്ലാറച്ചാലിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ ജീപ്പ് കാരാപ്പുഴ അണക്കെട്ടിലേക്ക് മറിഞ്ഞു. സംഭവത്തിൽ അഞ്ച് നാദാപുരം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരന്തരം വാഹനങ്ങൾ അപകടത്തിൽ പെടുന്ന സാഹചര്യത്തിൽ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറിഗേഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു
ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം. 5 നാദാപുരം സ്വദേശികൾ ജീപ്പിൽ എത്തുകയും വ്യൂ പോയിന്റിനു മുകളിൽ വീഡിയോ ചിത്രീകരണം നടത്തുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ ജീപ്പ് നിയന്ത്രണംവിട്ട് അണക്കെട്ടിലേക്ക് മറിഞ്ഞു.
ഏതാനും ദിവസം മുമ്പാണ് ഇവിടെ ട്രാക്ടർ അഭ്യാസപ്രകടനത്തിനിടെ അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഉന്നതികളിലേക്ക് ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി കാരാപ്പുഴ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ
അപകടത്തിനിടയാക്കിയ ജീപ്പിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.