തൃശൂർ :കൊടകരയിൽ കാലപ്പഴക്കം ചെന്ന ഇരുനില കെട്ടിടം തകർന്ന് വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.
ഇന്ന് രാവിലെ 6 ന് തൊഴിലാളികൾ ജോലിക്കായി ഇറങ്ങുന്നതിനിടെയായിരുന്നു അപകടം.
തകർന്ന് വീണ കെട്ടിടത്തിലുണ്ടായിരുന്നത് 17 തൊഴിലാളികളായിരുന്നു.
3 തൊഴിലാളികൾ കെട്ടിടത്തിൽ അകപ്പെട്ടിരുന്നു.ഇവരെ ജീവനോടെ പുറത്തെടുക്കുവാൻ കഴിഞ്ഞില്ല. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സ്വദേശികളായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരു ന്നു.