മലപ്പുറം.സ്വരാജ് ജയിച്ചില്ലേല്‍ പറയുന്ന പാര്‍ട്ടീല്‍ ചേരാം, ബെറ്റിൻ്റെ വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗില്‍ ചേര്‍ന്നു
ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെയാണ് വാക്കുപാലിച്ച് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നത് . തുവൂർ സിപിഐ ടൗൺ ബ്രാഞ്ച് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്.മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്ന് ബെറ്റ് വയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെച്ചു. പറഞ്ഞതുപോലെ മുസ്ളിം ലീഗില്‍ ചേരുകയായിരുന്നു.