വടകര.നഗ്‌നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വിദ്യാർത്ഥിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടകര പൊലിസാണ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. വടകര പാലയാട്ട് നട സ്വദേശി മുബാറക് മൻസിലിൽ മുഹമ്മദ് അൻസാർ ആണ് പിടിയിലായത്. ട്യൂഷന് പോവുകയായിരുന്ന പതിനാല് വയസുകാരിക്ക് നേരെ ബൈക്കിൽ എത്തിയ ഇയാൾ റോഡിൽ വച്ച് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.