സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള ബാന്ധവം തങ്ങൾ നേരത്തെ പറഞ്ഞതെന്ന് പിഎംഎ സലാം

20
Advertisement

നിലമ്പൂര്‍. യുഡിഎഫ് വൻ വിജയം നേടുമെന്ന് ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. തുടക്കത്തിൽ ഉള്ളതിനേക്കാൾ പ്രതീക്ഷയാണ് ഇപ്പോൾ. എംവി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം സിപിഎമ്മും ആർഎസ്എസും തമ്മിലുള്ള ബാന്ധവം ഞങ്ങൾ നേരത്തെ പറഞ്ഞത്. ഇപ്പോൾ പുറത്ത് പറയാൻ കൂടി ധൈര്യപ്പെട്ടു. കേരളത്തിലെ മതേതര വിശ്വാസികൾ ഇത് ഗൗരവത്തിൽ എടുക്കും. അനിവാര്യമായ ഘട്ടത്തിൽ ഒപ്പം ചേരും എന്നാണ് പറഞ്ഞത്

ഇതുവരെ രഹസ്യമായി ചെയ്തത് ഇനി പരസ്യമായി ചെയ്യാൻ മടിയില്ല എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്. ഇതിന്റെ പ്രതിഫലനം നിലമ്പൂരിൽ ഉണ്ടാകും. പിണറായി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് ജനസംഘത്തിന്റെ പിന്തുണയോടെ. മാരാരെ നിർത്തിയത് സിപിഎം. യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാർ സിപിഎമ്മിന് എതിരെ വോട്ട് ചെയ്യും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here