കേന്ദ്രം കാട്ടുപന്നിക്കൊപ്പം, കുരങ്ങിന്‍റെ കാര്യവും തള്ളി

Advertisement

ന്യൂഡെല്‍ഹി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നത് ഉൾപ്പെടെ കേരളം മുന്നോട്ട് വച്ച് രണ്ട് ആവശ്യങ്ങളും തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന് കേരളത്തിന്റെ ആവശ്യവും പരിഗണിക്കാൻ ആവില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. വന്യ ജീവി സംഘർഷത്തിൽ അവകാശങ്ങൾ കേരളം കൃത്യമായി വിനിയോഗിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
നിലവിൽ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട കുരങ്ങിനെയും, കടുവയെയും, ആനയെയും ഷെഡ്യൂൾഡ് രണ്ടിലേക്ക് മാറ്റുക, എന്നിവ ആയിരുന്നു കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടത്. എന്നാൽ നിയമത്തിൽ ഭേദഗതി വരുത്താതെ തന്നെ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണ് ഉള്ളതെന്നും, കേരളം ഇത് വിനിയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ട്. അപകടകാരികളായ കടുവയെയും ആനയെയും വെടി വയ്ക്കാൻ ഉത്തരവിടാൻ സംസ്ഥാന വൈഡ് ലൈഫ് വാർഡനും അധികാരമുണ്ട്. മറ്റ് സംസ്ഥാനങ്ങൾ ഈ അധികാരം കൃത്യമായി വിനിയോഗിക്കുമ്പോൾ കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.

നിയമത്തിൽ ഭേദഗതി വരുത്തിയാൽ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത കണക്കിലെടുത്താണ്, സംസ്ഥാനത്തിന് പ്രേത്യേക അധികാരം നൽകി ഭേദഗതി ആവശ്യങ്ങൾ കേന്ദ്രം തള്ളുന്നത്. എന്നാൽ വന്യ ജീവി ആക്രമണം പരിഹരിക്കണം എങ്കിൽ മൃഗ വേട്ട നിയമനുസൃത ആകണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

Advertisement