മലപ്പുറം. നിലമ്പൂർ അമരമ്പലത്ത് ഇരുപത്തിയഞ്ചോളം കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. അമരമ്പലം
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പന്നികളെ വെടിവെച്ച് കൊന്നത്. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചതോടെയാണ് നടപടി. ഗ്രാമപഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് വനം അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മ നേതൃത്വത്തിലാണ് കാട്ടുപന്നിവേട്ട ശക്തമാക്കിയത്. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഒട്ടേറെ കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.