താമരശ്ശേരിയിൽ 14 വയസ്സുകാരനെ ഒരു കൂട്ടം വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിച്ചു

45
Advertisement

കോഴിക്കോട്. താമരശ്ശേരി പുതുപ്പാടിയിൽ 14 വയസ്സുകാരനെ വളഞ്ഞിട്ട് ആക്രമിച്ചു ഒരു കൂട്ടം വിദ്യാർത്ഥികൾ.പുതുപ്പാടി ഗവൺമെൻറ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ അജിൽഷാനെയാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ ആക്രമിച്ചത്.പരിക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചില്ലെന്ന ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ രംഗത്ത്. സംഭവത്തിൽ നാല് പത്താം ക്ലാസ് വിദ്യാർത്ഥികളെ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു.അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങൾ നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.ക്ലാസ് മുറിയിൽ ആയിരുന്ന അജിൽഷാനെ പുറത്തേക്കിറക്കിയാണ് 15 ഓളം വിദ്യാർഥികൾ മർദ്ദിച്ചത്. തലയ്ക്കും കണ്ണിനുമാണ് പരുക്ക്. നാലുമാസം മുൻപ് അടിവാരം പള്ളിയിൽ ഉണ്ടായ വാക്കുതർക്കത്തിൻ്റെ തുടർച്ചയാണ് സ്കൂളിൽ നടന്ന മർദ്ദനം.അതേസമയം സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്. പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണ്.കൃത്യമായി ചികിത്സ നൽകിയില്ല.രക്ഷിതാക്കളെ വിവരമറിയിക്കാൻ വൈകി.

എന്നാൽ ഈ ആരോപണങ്ങളെല്ലാം തന്നെ തള്ളുകയാണ് പ്രധാനാധ്യാപകൻ.കേസ് കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ല നിർബന്ധമായും കേസ് കൊടുക്കണം എന്നാണ് ആവശ്യപ്പെട്ടത്.

മർദ്ദിച്ച 15 കുട്ടികളിൽ നാലു പേരുടെ വിവരങ്ങൾ പരാതിയിലുണ്ട്. ആ നാലുപേരെയാണ് രണ്ടാഴ്ചത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്.സ്കൂളിൽ നടന്ന സംഭവങ്ങളുടെ റിപ്പോർട്ട് പ്രധാന അധ്യാപകൻ താമരശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.പോലീസ് ഈ മർദ്ദനത്തിന് ഉൾപ്പെട്ട കുട്ടികളുടെ സാമൂഹ്യ പശ്ചാത്തലം അന്വേഷിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.താമരശ്ശേരിയിലെ ഷഹബാസ് കേസ് മുന്നിലുള്ളത് കൊണ്ട് തന്നെ അതീവ ഗൗരവത്തോടെയാണ് പോലീസും ഈ കേസ് കാണുന്നത്

Advertisement