അൻവറിന് വേണ്ടി ലീഗ് സംസാരിക്കേണ്ടതുണ്ടോ, തര്‍ക്കം

333
Advertisement

മലപ്പുറം.അൻവറിന്റെ മുന്നണി പ്രവേശനത്തിൽ മുസ്‌ലിം ലീഗ് മാധ്യസ്ഥം വഹിക്കുന്നതിൽ ലീഗിൽ അതൃപ്തി. എന്നും തങ്ങളെ തകര്‍ക്കാന്‍ പണിയെടുത്ത അൻവറിന് വേണ്ടി ലീഗ് സംസാരിക്കേണ്ടതുണ്ടോ എന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിന്. അൻവറിന് വേണ്ടിയുള്ള ലീഗ് ഇട പെടലിൽ പ്രാദേശിക ലീഗ് പ്രവർത്തകാർക്ക് ഇടയിലും അതൃപ്തിയുണ്ട്. ഉപ്പിരിക്കുന്ന കലം പൊലെയാണ് അന്‍വറിനെ ഉള്‍ക്കൊണ്ടാലുള്ള അവസ്ഥ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അന്‍വര്‍ ലീഗിന് നാശമുണ്ടാക്കും.

കാര്യങ്ങൾ മുസ്‌ലിം ലീഗിന്റെ ചുമലിൽ വെച്ച് അൻവർ നടത്തിയ ഈ പരാമർശമാണ് ഇപ്പോൾ ലീഗിൽ പുകയുന്നത്. അൻവർ – കോൺഗ്രസ്‌ പ്രശ്നത്തിൽ മുസ്‌ലിം ലീഗിന്റെ റോൾ എന്ത് എന്ന ചോദ്യം ഒരു വിഭാഗം പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ട്.അൻവറിനെ മുന്നണിയുടെ ഭാഗമാക്കുന്നതിൽ ലീഗിന് എതിർപ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന് അപ്പുറം ലീഗ് മധ്യസ്ഥ റോൾ ഏറ്റെടുക്കേണ്ടതില്ല എന്നാണ് വികാരം. മുൻ കാലങ്ങളിൽ അൻവർ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ ഇത് പറയുന്നത്. അൻവറിനു വേണ്ടി ലീഗ് സംസാരിക്കുന്നതിൽ നിലമ്പൂരിലെ പ്രാദേശിക ലീഗ് പ്രവർത്തകർക്കിടയിലും എതിർ അഭിപ്രായമാണ്.അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കിയാൽ നൽകുന്ന സീറ്റ്‌ സംബന്ധിച്ചും ലീഗിൽ ആശയകുഴപ്പമുണ്ട്. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ ഏതെങ്കിലും ഒരു സിറ്റ് അൻവർ നൽകുന്നതോടെ ഭാവിയിൽ ലീഗിന് അർഹമായ സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഒട്ടകത്തിന് സ്ഥലംകൊടുത്ത പോലെയാകും നില.
കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ ഇന്ന് അൻവർ നടത്തിയ പ്രതികരണങ്ങൾ അൻവറിന് വേണ്ടി സംസാരിക്കുന്ന ലീഗിനെ കൂടി വെട്ടിലാക്കുന്നതാണ്. ഇനിയും അൻവറിന്റെ വക്കാലത്ത് കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കൾ ഏറ്റെടുക്കുമോ എന്നും സംശയമാണ്.

Advertisement