കൊല്ലം സ്വദേശി വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരിൽ പിടിയിൽ

Advertisement

കണ്ണൂർ .ഇരിട്ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. പായം സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനാണ് പിടിയിലായത്

പായം സ്വദേശിയായ സ്ഥലം ഉടമയോട് 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജു അഗസ്റ്റിൻ പിടിയിലായത്. സ്ഥലത്തിന്റെ പ്ലാനും സ്‌കെച്ചും തയ്യാറാക്കുന്നതിനായിരുന്നു കൈക്കൂലി. വിജിലൻസിനെ വിവരം അറിയിച്ചതിന് ശേഷം
പണം കൈമാറാമെന്ന് വിശ്വസിപ്പിച്ച് വില്ലേജ് ഓഫീസറെ പയഞ്ചേരി മുക്കിൽ എത്തിച്ചു. തുടർന്നാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

വിജിലൻസ് ഡിവൈഎസ്പി കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ബിജു അഗസ്റ്റിനെതിരെ നേരത്തെയും വിജിലൻസിൽ പരാതി ലഭിച്ചിരുന്നുവെന്നാണ് വിവരം

Advertisement