കോട്ടയം.അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം നടന്നതിന്റെ തെളിവുകൾ പോലീസിനെ ലഭിച്ചു .മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് നിർണായ തെളിവുകൾ പോലീസിന് ലഭിച്ചത് .കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ഭർത്താവിനെയും പിതാവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
ജസ് മോളുടെ മൊബൈൽ ഫോണിൽ നിന്നുമാണ് നിർണായ തെളിവുകൾ ലഭിച്ചത് എന്നാണ് വിവരം . കൂടാതെ ഭർത്താവിന്റെയും ഭർതൃ പിതാവിന്റെയും ഫോണുകളും പോലീസ് പരിശോധിച്ചു . ഈ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പോലീസ് കടന്നത്. ഭർത്താവിനും അച്ഛനും ഗാർഗീയ പീഡനത്തിൽ നിർണായ പങ്കുണ്ട് എന്നാണ് പോലീസ് പറയുന്നത് .കുടുംബത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവരും മാനസിക സമ്മർദ്ദം ജസ്മോൾക്ക് നൽകിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ഇവരുടെ അറസ്റ്റിലേക്ക് കടക്കാനുള്ള തെളിവുകൾ പോലീസിനെ ലഭിച്ചിട്ടില്ല. ഈ മൊബൈൽ ഫോണുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ഇതു കൂടാതെ മോളുടെ അച്ഛന്റെയും സഹോദരന്റെയും മൊഴികളും നിർണായകമാണ് . വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം തന്നെ ഗാർഗീയ പീഡനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇവർ പറയുന്നത് . പലപ്പോഴായി ഉണ്ടായ പ്രശ്നങ്ങൾ പറഞ്ഞു തീർത്തുവെങ്കിലും പരാതികൾ ഒന്നും നൽകിയിരുന്നില്ല .മാതാപിതാക്കളെ കൂടാതെ സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തുന്നുണ്ട് .
ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം പുഴയിൽ ചാടി ജിസ് മോളും മക്കളായ നേഹയും നോറയും ആത്മഹത്യചെയ്തത്.
കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ, മുഖ്യമന്ത്രിക്ക് ജിസ് മോളുടെ കുടുംബം പരാതി നൽകിയിരുന്നു. നിറത്തിന്റെ പേരിലും സ്ത്രീധനത്തിന്റെ പേരിലും ജിസ് മോൾ നിരന്തരം പീഡനത്തിനിരയായി എന്നായിരുന്നു പരാതി.






































