പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടൻ ഷൈൻ ടോം

Advertisement

കൊച്ചി. തനിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ നടൻ ഷൈൻ ടോം ചാക്കോയുടെ നീക്കം.തെളിവുകൾ ഇല്ലാതെ ദുർബലമായ എഫ്ഐആറാണ് തനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് എന്നും കേസ് നിലനിൽക്കില്ല എന്നുമാണ് ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ച നിയമ ഉപദേശം.അതേസമയം കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചു.മലയാള സിനിമയിൽ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് ഷൈൻ ടോം ചാക്കോ പോലീസിന് മൊഴിയും നൽകി.ആലപ്പുഴയിൽ എക്സൈസ് പിടികൂടിയ തസ്ലീമ ഒരു നടന് നിരോധിത ലഹരി വസ്തു നൽകാൻ എത്തിയതാണ് എന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്

പോലീസിനെ കണ്ട് ഹോട്ടലിൽ നിന്ന് ഒളിച്ചോടുകയും പിന്നീട് നടത്തിയ ചോദ്യം ചെയ്യില്ല അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ ഷൈൻ ടോം ചാക്കോ നിയമസഹായം തേടിയത്.ദുർബലമായ എഫ്ഐആർ ആണ് തനിക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത് എന്നും കേസിൽ പ്രത്യക്ഷത്തിൽ താൻ കക്ഷിയല്ല എന്നുമാണ് ഷൈനിന്റെ വാദം.നിലവിലെ എഫ്ഐആർ യാതൊരു തെളിവുകളും ഇല്ലാതെ ആണ് രജിസ്റ്റർ ചെയ്തത് എന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട ആവും ഷൈൻ കോടതിയെ സമീപിക്കുക. അതേസമയം നാളെ ഷൈൻ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതിനു മുൻപ് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്.ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ലാബ് പരിശോധനയുടെ ആദ്യഫലങ്ങൾ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.ഇതിൽ ലഹരി ഉപയോഗസാധ്യത കണ്ടെത്തിയാൽ എഫ്ഐആറിൽ കൂടുതൽ വകുപ്പുകൾ ചുമത്തും ‘മുടിയും നഖവും ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എങ്കിലും ഫലം ലഭ്യമാകാൻ കൂടുതൽ സമയമെടുക്കും.ഈ സമയം കൊണ്ട് സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് തെളിവുകൾ ശേഖരിക്കും. അതേസമയം മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ നടന്മാർ ഉണ്ട് എന്നും സിനിമ കുടുംബത്തിൽ നിന്നുള്ള ഒരാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആൾ ആണ് എന്നും സൈൻ തോം ചാക്കോ മൊഴി നൽകിയിട്ടുണ്ട്.ഇയാൾക്ക് വേണ്ടി ലഹരി എത്തിക്കാനാണ് ആലപ്പുഴയിൽ പിടിയിലായ തസ്ലീമ എത്തിയത് എന്നും ഷൈൻ മൊഴി നൽകി.ഈ മൊഴിയുടെ ആധികാരികതയും പോലീസ് പരിശോദിക്കും.