തമിഴ്നാട്ടിൽ വൻ കഞ്ചാവ് വേട്ട,മലയാളി ലഹരി സംഘത്തലവൻ പിടിയിൽ

462
Advertisement

തിരുവനന്തപുരം .ഊരമ്പ് സ്വദേശിയായ ബ്രൂസ് ലീ ആണ് പിടിയിലായത്. തമിഴ്നാട് നാംഗുനേരി ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ചാണ് ഇവരെ സാഹസികമായി പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് ലഹരി സംഘത്തെ കീഴ്പ്പെടുത്തിയത്. ഉദ്യോഗസ്ഥർ കൈ കാണിച്ചപ്പോൾ കഞ്ചാവുമായി വന്ന രണ്ടു വാഹനങ്ങളിൽ ഒന്ന് അപകടകരമായ രീതിയിൽ ഓടിച്ചു കടന്നു കളഞ്ഞു

തുടർന്നു കോവിൽവാസൽ എന്ന സ്ഥലത്തു കാർ ഉപേക്ഷിച്ചു ഒരു സംഘം രക്ഷപെട്ടു. എന്നാൽ വാഹനത്തിൽ നിന്നും 200 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. തിരുവനന്തപുരത്തേക്ക് വിൽപ്പനയ്ക്ക് എത്തിക്കാനായിരുന്നു നീക്കം

Advertisement