തൃശൂര്‍.പെരുമ്പിലാവിൽ ബാറിൽ സംഘർഷം. യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചു തകർത്തു. കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിൽ സംഘർഷം. സംഘർഷത്തിൽ യുവാവിന്റെ തലയോട്ടി അടിച്ചു തകർത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം






































