ഡ്രൈവർ പൂസ്സായി; തമ്പാനൂർ ഓവർ ബ്രിഡ്ജിൽ കെഎസ്ആർറ്റിസി ടാങ്കർ ലോറി കാറിലിടിച്ച് അപകടം

376
Advertisement

തിരുവനന്തപുരം: വകുപ്പ് മന്ത്രിയുടെ ആഹ്വാനത്തിന് പുല്ല് വില. മദ്യപിച്ച് ലക്ക് കെട്ട കെ എസ് ആർറ്റിസി ഡ്രൈവർ തമ്പാനൂർ ഓവർ ബ്രിഡ്ജിൽ കെഎസ്ആർറ്റിസി ടാങ്കർ ലോറി കാറിലിടിപ്പിച്ചു. രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നാട്ടുകാർ ലോറി തടഞ്ഞു.പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ലോറിയിൽ മറ്റൊരാളും ഉണ്ടായിരുന്നു.രണ്ട് പേരും മദ്യലഹരിയിലായിരുന്നു. ആരാണ് ഇയാൾക്ക് വാഹനം കൊടുത്തയച്ചതെന്ന് അറിയില്ല. ഇയാൾ മുമ്പും മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായിട്ടുള്ള വ്യക്തിയാണ്.

Advertisement