ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

216
Advertisement

ചേലക്കര. ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ ഇന്ന് കേസെടുത്തേക്കും.
സംഭവത്തിൽ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് എൽഡിഎഫും യുഡിഎഫും. പ്രചാരണം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ ഉണ്ടായ സംഘർഷം ഇരുമുന്നണികൾക്കും തിരിച്ചടിയാണ്. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള വമ്പൻ ബൈക്ക് റാലി ഇന്ന് മണ്ഡലത്തിൽ പര്യടനം നടത്തും. കെ രാധാകൃഷ്ണൻ എംപിയും മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് ഫ്ലാഗ് ഓഫ്‌ നിർവഹിക്കും. രമ്യാ ഹരിദാസിന് വേണ്ടി ശശി തരൂരും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അവലോകനയോഗം വൈകിട്ട് ചേലക്കരയിൽ ചേരും.

അതിനിടെ ബേജാറാവണ്ട, തിരിച്ചടിക്കാമെന്ന് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം. മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം എന്നും കെ സുധാകരൻ

പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം

Advertisement