റീല്‍സിലൂടെ മണല്‍മാഫിയയുടെ വെല്ലുവിളി, റീല്‍സിലൂടെ മറുപടി നല്‍കി പൊലീസ്

1634
Advertisement

നിലമ്പൂര്‍.റീൽസിലൂടെ പോലീസിനെ വെല്ലുവിളിച്ച മണൽ മാഫിയ സംഘത്തെ അറസ്റ്റ് ചെയ്ത ശേഷം റീൽസിലൂടെ തന്നെ മറുപടി നലകി പൊലീസും. മലപ്പുറം നിലമ്പൂർ പോലീസ് സ്‌റ്റേഷന് മുന്നിലൂടെ രാത്രി മണൽ കടത്തുന്ന വീഡിയോയാണ് മണൽ മാഫിയ സംഘം റീൽസ് ആക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ ബിരുദ വിദ്യാർത്ഥി ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടി സ്റ്റേഷനിൽ എത്തിക്കുന്നതും മണൽ കടത്തിയ ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തതും ഉൾപ്പെടെയുള്ള രംഗങ്ങൾ ചേത്താണ് പൊലീസ് റീൽ പങ്കു വെച്ചത്

Advertisement