പാട്ടിന് ശബ്ദം കൂടി: ഇളമണ്ണൂരിൽ യുവാവ് അയൽവാസിയെ വീട്ടിൽ കയറി വെട്ടി; വധശ്രമത്തിന് പോലീസ് കേസ്സെടുത്തു

841
Advertisement

അടൂർ: പാട്ടിന് ശബ്ദം കൂട്ടി വെച്ചെന്ന് ആരോപിച്ച് അയൽവാസിയെ യുവാവ് വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. അടൂർ ഇളമണ്ണൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. ഇളമണ്ണൂർ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപിനെതിരെ അടൂർ പൊലീസ്
വധശ്രമത്തിന് കേസെടുത്തു.
കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്.
കണ്ണന്റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. കണ്ണന്റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കണ്ണൻ രാത്രിയിൽ വീട്ടിൽ പാട്ടുവെച്ചിരുന്നു. ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞാണ് സന്ദീപ് കണ്ണനുമായി തർക്കത്തിലേർപ്പെട്ടത്. തുടർന്ന് പ്രകോപിതനായ സന്ദീപ് കണ്ണനെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Advertisement