ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

189
Advertisement

പഴയന്നൂര്‍. ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴരയോടെ പഴയന്നൂർ ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം പാറക്കൽ കുളത്തിലേക്കാണ് ടിപ്പർ ലോറി മറിഞ്ഞത്. എതിരെ വരുകയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ കുളത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ പഴയന്നൂർ സ്വദേശി ഷാജഹാൻ ഉടൻതന്നെ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ലോറി കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു

Advertisement