മറയൂരിൽ ജീപ്പ് അപകടത്തിൽ യുവാവ് മരിച്ചു

140
Advertisement

ഇടുക്കി. മറയൂരിൽ ജീപ്പ് അപകടത്തിൽ യുവാവ് മരിച്ചു. മേലാടി സ്വദേശി നന്ദു എന്ന് വിളിക്കുന്ന നാഗമണികണ്ഠൻ (24) ആണ് മരിച്ചത്. സഫാരിജീപ്പിൻ്റെ ഡ്രൈവർമാർ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി പട്ടം കോളനിക്ക് സമീപം മരത്തിലിടിക്കുകയായിരുന്നു.

പരിക്കേറ്റവരുമായി പോയ മറ്റൊരു ജീപ്പും അപകടത്തിൽ പെട്ടു. മറയൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

രാത്രി എട്ട് മണിക്കായിരുന്നു അപകടം.

Advertisement