കോഴിക്കോട് . ബസ്സിൽ യാത്ര ചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം.ചെറുവണ്ണൂരിൽ വെച്ചാണ് പെപ്പർ സ്പ്രേ ആക്രമണം ഉണ്ടായത്.ആക്രമണത്തെ തുടർന്ന് രാമനാട്ടുകര സ്വദേശിനി ഷിറിൻ സുലൈഖക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മറ്റ് യാത്രക്കാർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. അക്രമി ബസ്സിൽ നിന്ന് ഇറങ്ങി ഓടി.
ബസ്സ് ബ്ലോക്കിൽ പെട്ടപ്പോൾ പെട്ടെന്നാണ് ആക്രമണമുണ്ടായതെന്ന് ഷിറിൻ സുലൈഖ പറയുന്നു. ബസ്സിന്റെ വാതിലിനരികിൽ നിന്നതിനാൽ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. ബസ് ജീവനക്കാരും അക്രമിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയിലാണ് മുളക് സ്പ്രേ അടിച്ചത്. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






































