ക്ഷേമപെൻഷൻ വിതരണം മറ്റന്നാൾ മുതൽ; 900 കോടി അനുവദിച്ച് ധനവകുപ്പ്

Advertisement

തിരുവനന്തപുരം:
ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂർത്തിയാക്കി, അർഹരായ എല്ലാവർക്കും പെൻഷൻ എത്തിക്കും.
അഞ്ച് മാസത്തെ പെൻഷനാണ് ഇനി കുടിശ്ശികയുള്ളത്. ഏപ്രിൽ മുതൽ അതാത് മാസം പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തിനും വിരമിക്കൽ ആനുകൂല്യങ്ങൾക്കും ഈ തുക ധനവകുപ്പിന് ആശ്വാസമാണ്.

Advertisement