പാലക്കാട്. നാട്ടുകല്ലില്‍ കാറിലേക്ക് ഭക്ഷണം കൊടുത്തയക്കാത്തതിന് ഹോട്ടലുടമയെ യുവാക്കള്‍ മര്‍ദ്ദിച്ചു,നാട്ടുകല്‍ 53ാം മൈലിലെ യാസ് കഫേയിലാണ് സംഭവം,ജീവനക്കാരെ മര്‍ദ്ദിക്കുകയും ഫര്‍ണ്ണിച്ചര്‍ അടക്കം നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ആറ് യുവാക്കള്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു
13ന് രാത്രി 9.40ഓടെയാണ് സംഭവം,മദ്യലഹരിയില്‍ കടയിലെത്തിയ യുവാക്കള്‍ കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും പിന്നീട് ഭക്ഷണം കാറിലേക്ക് ആവശ്യപ്പെടുകയും ചെയ്തു,ഈ സാഹചര്യത്തില്‍ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ കഴിയില്ലെന്നറിയിച്ചതാണ് പ്രകോപനകാരണമായത്,തുടര്‍ന്ന് കടയുടമ സല്‍സലിനെ യുവാക്കള്‍ മര്‍ദ്ദിക്കുകയായിരുന്നു,പിടിച്ചുമാറ്റാന്‍ പോയ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു,സംഭവത്തില്‍ കടയുടമകളുടെ പരാതിയില്‍ ആറ് പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു,നാട്ടുകല്‍ സ്വദേശികളായ യൂസഫ്,ഷുക്കൂര്‍,ഷിഹാബ്,റാഷിദ്,ബാദുഷ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്,കടയിലെ ഫര്‍ണ്ണിച്ചറുകളും ഗ്ലാസുകളും സംഘം തകര്‍ത്തിട്ടുണ്ട്,50000 രൂപയുടെ നാശനഷ്ടമുണ്ടായതായാ്ണ് വിലയിരുത്തല്‍





































