സ്വർണ്ണം: ഇന്ന് കുറഞ്ഞത് പവന് 400 രൂപ

504
Advertisement

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി. 53,000 രൂപയിലാണ് ഇന്നലെ സ്വർണം വ്യാപാരം നടന്നത് ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5485 രൂപയിലും പവന് 43,880 രൂപയുമാണ് നിരക്ക്.

വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ് വിപണി വില. ഇന്നലെ സ്വർണത്തിന് പവന് 560 രൂപ വർധിച്ചിരുന്നു.

Advertisement