രഞ്ജിപ്പണിക്കർക്കെതിരെയായ ഫിയോക് വിലക്ക്, പ്രതിസന്ധിയിലായി എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

Advertisement

കൊച്ചി.രഞ്ജിപ്പണിക്കർക്കെതിരെയായ ഫിയോക് വിലക്കിനെ തുടർന്ന് പ്രതിസന്ധിയിലായി എ രഞ്ജിത്ത് സിനിമ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രം എട്ടാം തീയതി തന്നെ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകി.

ഈ മാസം എട്ടിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. തീയറ്ററുകളും ഉറപ്പായിരുന്നു.
എന്നാൽ അപ്രതീക്ഷിതമായി എത്തിയ ഫിയൊക്കിന്റെ വിലക്ക് തിരിച്ചടിയാകുമോ ആശങ്കയിലാണ് അണിയറ പ്രവർത്തകർ.

പ്രൊഡ്യൂസെർസ് അസോസിയേഷനുമായി സംസാരിച്ചെങ്കിലും ഇതുവരെ വിലക്ക് ഉണ്ടാകില്ലെന്ന കാര്യത്തിൽ ഉറപ്പ് ലഭിച്ചിട്ടില്ല.

രഞ്ജി പണിക്കരുടെ നിർമ്മാണ കമ്പനിക്കെതിരെ ഫിയോക് ഏർപ്പെടുത്തിയ വിലക്കാണ് പ്രതിസന്ധിക്ക് കാരണം. കുടിശ്ശിക തീർക്കാതെ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിലാണ് തിയറ്റർ ഉടമകൾ.

Advertisement