കൊല്ലം റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം: കരുനാഗപ്പള്ളി ഉപജില്ല മുന്നിൽ; പുനലൂർ തൊട്ട് പിന്നിൽ

Advertisement

കുണ്ടറ: റവന്യൂ ജില്ല സ്‌കൂൾ കലോത്സവത്തിൽ രണ്ടാം ദിനവും വിജയയാത്ര തുടർന്ന് കരുനാഗപ്പള്ളി ഉപജില്ല. 111 ഇനങ്ങൾ പൂർത്തിയാകുമ്പോൾ 255 പോയിന്റുമായാണ് കരുനാഗപ്പള്ളി ഉപജില്ല മുന്നിലുള്ളത്. 231 പോയിന്റുമായി പുനലൂർ ഉപജില്ലയാണ് തൊട്ടുപിന്നിൽ. ചാത്തന്നൂർ (226), അഞ്ചൽ (216), ചടയമംഗലം (214) ഉപജില്ലകളാണ് മൂന്നു മുതൽ അഞ്ചുവവരെ സ്ഥാനങ്ങളിൽ. കുണ്ടറ (211), വെളിയം (199), ശാസ്താംകോട്ട (187), കൊട്ടാരക്കര (186), കൊല്ലം (185), കുളക്കട (164), ചവറ (153) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്‌കൂളുകളിൽ കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജോൺ എഫ്. കെന്നടി മെമ്മോറിയൽ വി.എച്ച്.എസ്.എസാണ് 98 പോയിന്റോടെ ഒന്നാമത്. ചടയമംഗലം കടയ്ക്കൽ ഗവ. എച്ച്.എസ്.എസാണ് 93 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. കുണ്ടറ ഇളംമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ് 92 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. അഞ്ചൽ ഏരൂർ ഗവ. എച്ച്.എസ്.എസ് (72), കുളക്കട വെണ്ടാർ എസ്.വി.എം.എം എച്ച്.എസ്.എസ് (67) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.

Advertisement