കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകണം

Advertisement

കൊച്ചി:
കണ്ടല ബാങ്ക് തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗൻ വീണ്ടും ഇന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകാൻ നിർദേശം നൽകി നോട്ടീസ് അയച്ചു. ഭാസുരാഗന്റെ മകൻ അഖിൽ ജിത്തും ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഇ.ഡി റെയ്ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ ഭാസുരാംഗനാണ് ബാങ്ക് പ്രസിഡന്റ. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവിൽ ബാങ്കിൽ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.

Advertisement