തൃശ്ശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരുക്ക്; നാല് പേരുടെ നില ഗുരുതരം

Advertisement

തൃശ്ശൂർ :തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോകുകയായിരുന്നു സംഘം. പരുക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോനിഷ(19), മോളി(50), അഖിൽ(25), ആദർശ്(26), രാധാകൃഷ്ണൻ(31), ഹർഷ(25), അക്ഷിമ(20) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.

Advertisement