പട്ടികജാതി വികസന ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം.പട്ടിക ജാതി പദ്ധതികളുടെ പ്രവർത്തനവും ഫണ്ട് വിതരണത്തിലെ ക്രമക്കേടും കണ്ടെത്താൻ മിന്നൽ പരിശോധനയുമായി
വിജിലൻസ്.ഓപ്പറേഷൻ പ്രൊട്ടക്റ്റർ എന്ന പേരിൽ രാവിലെ 11 മണി മുതലാണ് പട്ടികജാതി വികസന ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.46 ബ്ലോക്ക് പഞ്ചായത്തുകളിലെയും,
10 മുൻസിപാലിറ്റികളിലെയും,5 കോർപ്പറേഷനുകളിലെയും
ഓഫീസുകളിലും പരിശോധന നടത്തി.
പദ്ധതികളുമായി ബന്ധപ്പെട്ട ഫണ്ടുകൾ അർഹർതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണ് പരിശോധന.

Advertisement